ഡെംബലെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ പ്രതികരണവുമായി ബാഴ്സലോണ പരിശീലകൻ കോമാൻ. ഡെംബലെയുടെ ഭാവി ഡെംബലയുടെ കയ്യിൽ തന്നെയാണെന്നാണ് കോമാൻ പറഞ്ഞു. ഡെംബലെ ഇപ്പോൾ ബാഴ്സലോണയുടെ താരമാണ്. ക്ലബ് വിടുമോ ഇല്ലയോ എന്നത് താരം തന്നെയാണ് തീരുമാനിക്കേണ്ടത്. കോമാൻ പറഞ്ഞു
ബാഴ്സലോണക്ക് ഡെംബലയെ വിൽക്കാൻ താലപര്യമില്ല എന്നും എന്നാൽ താരം ക്ലബ് വിടുകയാണെങ്കിൽ തടയില്ല എന്നുമുള്ള സൂചനയാണ് കോമാൻ ഈ പ്രതികരണത്തിലൂടെ നൽകുന്നത്. അതേ സമയം ഡെംബലെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുകയാണ്. ഡെംബലെയെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഫ്രഞ്ച് താരങ്ങൾ ഉൾപ്പെടെ വിളിച്ചു സംസാരിച്ചു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാഞ്ചോയെ വാങ്ങാൻ കഴിയാതെ ആയതാണ് യുണൈറ്റഡ് തങ്ങളുടെ ശ്രദ്ധ ഡെംബലയിലേക്ക് മാറ്റാൻ കാരണം.













