യുവ ഗോൾകീപ്പറെ ടീമിൽ എത്തിച്ച് ബെംഗളൂരു എഫ് സി

20201003 172313
- Advertisement -

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഒരു സൈനിംഗ് കൂടെ ബെംഗളൂരു എഫ് സി പൂർത്തിയാക്കി. യുവ ഗോൾകീപ്പറായ ലാറ ശർമ്മയാണ് ബെംഗളൂരു എഫ് സിയിൽ എത്തൊയിരിക്കുന്നത്. 21കാരനായ താരത്തെ മൂന്ന് വർഷത്തെ കരാറിലാണ് ബെംഗളൂരു സൈൻ ചെയ്തിരിക്കുന്നത്. താരം ബെംഗളൂരു എഫ് സിക്ക് ഒപ്പം പ്രീസീസൺ പരിശീലനത്തിന് ചേർന്നു കഴിഞ്ഞു.

മുമ്പ് എ ടി കെ കൊൽക്കത്തയുടെ താരമായിരുന്നു ലാറ. എ ടി കെ റിസേർവ്സിനു വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസിന്റെയും ഭാഗമായിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ലാറ ശർമ്മ.

Advertisement