അന്റോണിയോ കോണ്ടേയെ ഇറ്റലിയിൽ തിരിച്ചെത്തിക്കാൻ മിലാൻ

- Advertisement -

മുൻ ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേയെ ഇറ്റലിയിൽ തിരിച്ചെത്തിക്കാൻ സീരി എ വമ്പന്മാരായ എ സി മിലാൻ ശ്രമം തുടങ്ങി. ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് മുൻ യുവന്റസ്, ഇറ്റാലിയൻ ദേശീയ ടീം പരിശീലകൻ ഇറ്റലിയിലേക്ക് തിരിച്ചെത്തും.

മുൻ നാപോളി പരിശീലകൻ മൗറീസിയോ സാരിയുടെ വരവോടു കൂടിയാണ് കോണ്ടേക്ക് ചെൽസിയിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ പ്രീമിയർ ലീഗും എഫ് എ കപ്പും ഉയർത്തിയാണ് കോണ്ടേ പടിയിറങ്ങിയത്. യുവന്റസിന്റെ താരമായ കൊണ്ടേ 2011, ലാണ് യുവന്റസ് മാനേജരായി ചുമതലയേറ്റെടുക്കുന്നത്. തുടർച്ചയായ മൂന്നു സീരി എ കിരീടങ്ങൾ നേടിക്കൊടുത്ത കൊണ്ടേ പിന്നീട് ഇറ്റലിയുടെ ദേശീയ ടീമിന്റെ പരിശീലകനായി.

നിലവിൽ മിലാൻ ഇതിഹാസം ഗട്ടുസോയാണ് മിലൻറെ കോച്ച്. മാസങ്ങൾക്ക് മുൻപ് എസി മിലാൻ കോച്ച് ഗട്ടൂസോയുമായുള്ള കരാർ പുതുക്കിയിരുന്നു. പുതുക്കിയ കരാർ 2021 ആയിരുന്നു. ചൈനീസ് മാനേജ്‌മെന്റിൽ നിന്നും ഹെഡ്ജ് ഫണ്ട് കമ്പനിയായ എലിയട്ട് ഏറ്റെടുത്തതിനു ശേഷം മിലൻറെ സ്പോർട്ടിങ് ഡയറക്ടർ പുറത്തു പോയിരുന്നു. അതിനു ശേഷമാണ് ഗട്ടൂസോയുടെ വിടവാങ്ങലിനെ കുറിച്ച് വാർത്തകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement