എസെക്സിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യും

ഇന്ത്യയും ഇംഗ്ലീഷ് കൗണ്ടിയായ എസെക്സും തമ്മിലുള്ള ത്രിദിന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കും. ചതുര്‍ദിന സന്നാഹ മത്സരമായിരുന്നുവെങ്കിലും ഇന്ത്യയുടെ ആവശ്യപ്രകാരം മത്സരം ത്രിദിനമായി മാറ്റുകയായിരുന്നു. ഇംഗ്ലണ്ടിലെ കടുത്ത വേനലാണ് ബിസിസിഐയെ ഈ നീക്കത്തിനു പ്രേരിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial