തഹിത് ചോങ്ങ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും, യുവതാരത്തിനായി യുവന്റസ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങ്ങ് ക്ലബ് വിടും എന്ന് സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത പുതിയ കരാർ താരം അംഗീകരിച്ചില്ല. ക്ലബിൽ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ് ചോങ്ങ് ഉള്ളത്. മാഞ്ചസ്റ്റർ യുവനിരയിലെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് ചോങ്ങ്. തനിക്ക് ക്ലബിന്റെ സീനിയർ ടീമിൽ കൂടുതൽ അവസരം ലഭിക്കാത്തതാണ് ചോങ്ങ് ക്ലബ് വിടുന്നതിനു പിന്നിലെ പ്രധാന കാരണം.

ഈ സീസൺ തുടക്കത്തിൽ ചോങ്ങിന് അവസരം നൽകാൻ ഒലെ ശ്രമിച്ചിരുന്നു എങ്കിലും ആ അവസരം ഒന്നും മുതലാക്കാൻ ചോങ്ങിനായിരുന്നില്ല. ഈ ജനുവരിയോടെ ചോങ് ഫ്രീ ഏജന്റാകും. ഈ സമയത്ത് താരത്തിനെ സ്വന്തമാക്കാൻ ആണ് ഇറ്റാലിയൻ ക്ലബായ യുവന്റസ് ശ്രമിക്കുന്നത്. യുവന്റസ് മുമ്പ് പോഗ്ബയെ യുണൈറ്റഡ് അക്കാദമിയിൽ നിന്ന് ഫ്രീ ആയി സൈൻ ചെയ്ത് വലിയ താരമാക്കി മാറ്റിയിരുന്നു.

Previous articleജ്യോക്കോവിച്ചിനെയും തകർത്തു തീം എ. ടി. പി ഫൈനൽസിൽ സെമിയിൽ
Next articleറൊണാൾഡോയ്ക്ക് എതിരെ നടപടി ഉണ്ടാകില്ല, ടീമിനോട് മാപ്പു പറയണം