തുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടർ ലെസ്റ്റർ സിറ്റിയിൽ എത്തും

0
തുർക്കിഷ് വിങ്ങർ ചെൻഗീസ് ഉണ്ടർ ലെസ്റ്റർ സിറ്റിയിൽ എത്തും
Photo Credits: Twitter/Getty

റോമയുടെ യുവതാരം ചെൻഗീസ് ഉണ്ടറിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റി. 23കാരനായ താരത്തിന്റെ ഏജന്റുമായി ലെസ്റ്റർ സിറ്റിയുടെ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റോമയിൽ മികച്ച പ്രകടനമാണ് ഉണ്ടർ കാഴ്ചവെക്കുന്നത്. റോമയിൽ താരത്തിന് ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കിയുണ്ട്. താരത്തെ ആദ്യം ലോണിൽ ആകും ലെസ്റ്റർ സ്വന്തമാക്കുക. പിന്നീട് സ്ഥിര കരാറിൽ സ്വന്തമാക്കും.

മൂന്ന് വർഷം മുമ്പ് 14 മില്യൺ നൽകി തുർക്കിഷ് ക്ലബായ ഇസ്താംബുൾ ബസെക്സെഹിറിൽ നിന്നായിരുന്നു റോമ ചെൻഗിൻസണെ സ്വന്തമാക്കിയത്. ഇതുവരെ തൊണ്ണൂറോളം മത്സരങ്ങൾ റോമയ്ക്ക് വേണ്ടി ഉണ്ടർ കളിച്ചിട്ടുണ്ട്.താരം തുർക്കി ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ്. വൻ തുക തന്നെ ചെംഗീസിനായി ഭാവിയിൽ ലെസ്റ്റർ നൽകേണ്ടി വരും.

No posts to display