കവാനി ബെൻഫികയിലേക്ക്!!

- Advertisement -

ഉറുഗ്വേ താരമായ കവാനി യൂറോപ്പിലെ വൻ ക്ലബുകളെ എല്ലാം ഉപേക്ഷിച്ച് പോർച്ചുഗലിലേക്ക് പോവുകയാണ്. പോർച്ചുഗൽ ക്ലബായ ബെൻഫികയുമായി കവാനി കരാർ ധാരണയിൽ എത്തിയതായി ഉറുഗ്വേ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. മൂന്ന് വർഷത്തെ കരാർ ബെൻഫികയിൽ കവാനി ഒപ്പുവെക്കും എന്നാണ് ഉറുഗ്വേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം 10 മില്യണോളം വേതനം നൽകുന്ന വലിയ കരാർ ആകും ബെൻഫികയിൽ കവാനിക്ക് ലഭിക്കുക‌.

പി എസ് ജിയുമായുള്ള കരാർ അവസാനിച്ചതോടെ കവാനി ഇപ്പോൾ ഫ്രീ ഏജന്റാണ്. ഏഴ് വർഷം പി എസ് ജിയുടെ നേടുംതൂണായിരുന്ന കവാനി പി എസ് ജി പുതിയ കരാർ നൽകാത്തതിനാൽ ക്ലബ് വിടുകയായിരുന്നു‌. കവാനി സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡുമായും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്സ് യുണൈറ്റഡുമായും ചർച്ചകൾ നടത്തിയിരുന്നു. 32കാരനായ കവാനി 2013ൽ ആയിരുന്ന്ഹ് പി എസ് ജിൽ എത്തിയത്. പി എസ് ജിക്ക് വേണ്ടി 301 മത്സരങ്ങൾ കളിച്ച കവാനി 200 ഗോളുകൾ നേടിയിട്ടുണ്ട്. പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. 19 കിരീടങ്ങളും പി എസ് ജിക്ക് ഒപ്പം നേടിയിട്ടുണ്ട്.

Advertisement