കാൻസെലോ സിറ്റിയിലേക്ക്, ഡനിലോ യുവന്റസിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ മികവുറ്റ താരത്തെ കൂടെ സൈൻ ചെയ്യാൻ അടുത്തു കൊണ്ടിരിക്കുന്നു. യുവന്റസിന്റെ റൈറ്റ് ബാക്കായ കാൻസെലോ ആണ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുന്നത്. 35മില്യണും ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ ഫുൾബാക്കായ ഡനിലോയേയും ആണ് സിറ്റി യുവന്റസിന് കാൻസെലോയ്ക്ക് പകരമായി വാഗ്ദാനം ചെയ്തിരിക്കുന്നത്‌. യുവന്റസും താരവും ഈ ഓഫർ അംഗീകരിച്ചതായാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ഇന്ന് നടക്കുന്ന സിറ്റിയുടെ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനു ശേഷം ഡാനിലോ യുവന്റസിലേക്കും കാൻസെലോ മാഞ്ചസ്റ്ററിലേക്കും യാത്ര തിരിക്കും. കഴിഞ്ഞ സീസണിലാണ് വലൻസിയയിൽ നിന്ന് കാൻസെലോ യുവന്റസിൽ എത്തിയത്. പോർച്ചുഗൽ താരമായ കാൻസെലോ സിറ്റി ഡിഫൻസിനെ കൂടുത കരുത്തുറ്റതാക്കും. ബ്രസീലിയനായ ഡനിലോ അവസാന രണ്ടു സീസണുകളിലായി സിറ്റിക്ക് ഒപ്പം ഉണ്ട് എങ്കിലും സിറ്റിയിൽ സ്ഥിരമായ സ്റ്റാർട്ടിംഗ് ഇലവനിൽ എത്താൻ ഡാനിലോയ്ക്ക് ആയിരുന്നില്ല.