ബുഫൺ തിരികെ യുവന്റസിലേക്ക് വരുന്നു

- Advertisement -

ഗോൾകീപ്പിംഗിലെ ഇതിഹാസം ബുഫൺ യുവന്റസിലേക്ക് തിരികെ വരുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ യുവന്റസ് വിട്ട് പി എസ് ജിയിൽ എത്തിയിരുന്ന ബുഫൺ ഒറ്റ സീസൺ കൊണ്ട് തന്നെ പാരീസ് വിടാൻ തീരുമാനിച്ചിരുന്നു. പോർട്ടോ, ലീഡ്സ് തുടങ്ങിയ ക്ലബുകൾ ബുഫണെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടെങ്കികും യുവന്റസിലേക്ക് വരാൻ ആണ് ബുഫൺ ശ്രമിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ആകും ബുഫൺ എത്തുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്‌

ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബുഫണ് പി എസ് ജിയിൽ അത്ര കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പി എസ് ജിക്ക് നേടാൻ ആയുള്ളൂ. ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ തന്നെ പി എസ് ജി പുറത്തായിരുന്നു. ഇതാണ് ബുഫണെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ബുഫന്റെ സ്വപനത്തിന് യുവന്റസ് തന്നെയാണ് ഇപ്പോൾ നല്ലത് എന്ന അനുമാനത്തിലാണ് തിരിച്ചുവരവ്.

17 വർഷങ്ങളായുള്ള യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 2001ൽ പാർമയിൽ നിന്ന് യുവന്റസിൽ എത്തിയ ബുഫൺ 9 ഇറ്റാലിയൻ ലീഗ് കിരീടങ്ങളും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടി. ലീഗിലെ നിരവധി റെക്കോർഡുകളും യുവന്റസിനൊപ്പം സ്വന്തമാക്കിയാണ് ബുഫൺ ടീം വിട്ടത്.

Advertisement