ടീമിന്റെ വിജയത്തില്‍ പങ്കാളിയാവുന്നത് എന്നും പ്രത്യേകത നിറഞ്ഞത്

- Advertisement -

ശതകം നേടുമ്പോള്‍ മാത്രമല്ല ടീമിന്റെ വിജയത്തില്‍ സംഭാവന നടത്തുമ്പോള്‍ അതെത്ര ചെറിയ സ്കോറാണെങ്കിലും അതിന് സാധിക്കുമ്പോള്‍ ഒരു പ്രത്യേകത തന്നെയാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ആരോണ്‍ ഫിഞ്ച്. ഇന്നലെ 100 റണ്‍സ് നേടിയ ഉടനെ താരം പുറത്തായെങ്കിലും അലെക്സ് കാറെയുടെ മികവില്‍ ഓസ്ട്രേലിയ 285 റണ്‍സിലേക്ക് എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 221 റണ്‍സിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു.

വിക്കറ്റില്‍ തുടക്കത്തില്‍ നല്ല സീം ലഭിച്ചിരുന്നുവെന്നും അവിടെ ശതകം നേടുവാന്‍ ആയത് മികച്ചത് തന്നെയാണെന്നും ഫിഞ്ച് പറഞ്ഞു. ക്രിസ് വോക്സിന്റെ ഓപ്പണിംഗ് സ്പെല്‍ കടന്ന് കൂടിയത് ഭാഗ്യം കൊണ്ടാണ്, ഏഴ് ഓവറുകളാണ് താരം എറിഞ്ഞത്. അതിനെ കടന്ന് കിട്ടയതിനു ശേഷം സ്കോറിംഗ് അനായാസമായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു. ഓസ്ട്രേലിയ മികച്ച രീതിയിലാണ് കളിച്ചതെന്നും ശക്തനായ എതിരാളിയ്ക്കെതിരെ ഇതുപോലൊരു വിജയം നേടാനായത് ഗുണകരമായെന്നും ഫിഞ്ച് വ്യക്തമാക്കി.

Advertisement