കെവിൻ പ്രിൻസ് ബോട്ടെങ്ങ് സീരി എയിൽ തിരിച്ചെത്തുന്നു

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ ആരാധകർക്ക് അപ്രതീക്ഷിതമായ വാർത്ത. കെവിൻ പ്രിൻസ് ബോട്ടെങ്ങ് സീരി എയിൽ തിരിച്ചെത്തുന്നു. സസുവോളയിലൂടെയാണ് ബോട്ടെങ്ങ് തിരിച്ച് സീരി എ യിൽ എത്തുന്നത്. മിലാന്റെ മുൻ താരമായിരുന്നു കെവിൻ പ്രിൻസ് ബോട്ടെങ്ങ്. രണ്ടു വ്യത്യസ്ത സീസണുകളിലായി ബോട്ടെങ്ങ് സീരി എ യിൽ കളിച്ചിട്ടുണ്ട്. 2010-11 സീസണിൽ മിലാനോടൊപ്പം സീരി എ കിരീടം നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

31-കാരനായ താരം കഴിഞ്ഞ സീസണിൽ നിക്കോ കൊവാച്ചിന്റെ ഫ്രാങ്ക്ഫർട്ടിലായിരുന്നു. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പുയതാണ് ഫ്രാങ്ക്ഫർട്ടിന് സാധിച്ചിരുന്നു. ജർമ്മനിയുടെ യൂത്ത് ടീമുകളിൽ കളിച്ച ബോട്ടെങ്ങ് സീനിയർ ഇന്റർനാഷണൽ കരിയർ ഘാനയുടെ താരമായിട്ടാണ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial