ബെല്ലിങ്ഹാമിനെ ഡോർട്മുണ്ട് സ്വന്തമാക്കിയേക്കും

- Advertisement -

ബർമിങ്ഹാം സിറ്റിയുടെ യുവതാരമായ ജൂഡ് ബെല്ലിങ്ഹാമിനെ ഡോർട്മുണ്ട് സൈൻ ചെയ്തേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി രംഗത്ത് ഉണ്ടെങ്കിലും ബെല്ലിങ്ഹാം ഡോർട്മുണ്ടിനെ തിരഞ്ഞെടുക്കും എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം അവസരം ലഭിക്കില്ല എന്ന ഭയമാണ് ബെല്ലിങ്ഹാമിന്.

ബാഴ്സലോണയും ജൂഡ് ബെല്ലിങ്ഹാം എന്ന 16കാരന് പിറകിൽ ഉണ്ട്. 30 മില്യണോളമാണ് ബെർമിങ്ഹാം താരത്തിനായി ആവശ്യപ്പെടുന്നത്. ഇത് നൽകാൻ ഡോർട്മുണ്ട് തയ്യാറാണ്. സാഞ്ചോയെ പോലെ ബെല്ലിങ്ഹാമിനെയും വളർത്തി വലിയ താരമാക്കി മാറ്റാൻ ആകുമെന്ന് ഡോർട്മുണ്ട് വിശ്വസിക്കുന്നു‌.

Advertisement