ബാഴ്സലോണയിലേക്ക് പോകുമോ എന്നത് ഉടൻ തീരുമാനിക്കും എന്ന് ഡിപയ്

20210521 112627
- Advertisement -

ബാഴ്സലോണ കഴിഞ്ഞ സീസൺ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന താരമാണ് മെംഫിസ് ഡിപായ്. തന്നെ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എന്ന് അറിയാം എന്നും എന്നാൽ താൻ ഇനിയും തീരുമാനം എടുത്തിട്ടില്ല എന്നും ലിയോൺ താരം പറഞ്ഞു. താൻ തനിക്ക് മുന്നിൽ ഉള്ള ഓഫറുകൾ എല്ലാം നോക്കുന്നുണ്ട്. തനിക്ക് കുറച്ച് സമയം വേണം എന്നും അതിനു ശേഷം മാത്രമെ ഭാവി തീരുമാനിക്കു എന്നും ഡിപായ് പറഞ്ഞു

എന്തായാലും താൻ ലിയോൺ വിടും എന്നും താരം പറഞ്ഞു. ഈ ക്ലബ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്നും ഇവിടെ തനിക്ക് ജീവിതത്തിൽ ഉടനീളം ഓർക്കാനുള്ള ഓർമ്മകൾ ലഭിച്ചു എന്നും ഡിപായ് പറഞ്ഞു. ഡിപായ്ക്ക് 2024വരെയുള്ള കരാർ ഇപ്പോൾ ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിശീലകൻ കോമന്റെ ഇഷ്ട താരങ്ങളിൽ ഒന്നാണ് ഡിപായ്‌

Advertisement