ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോ ക്ലബ് വിട്ടേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോയെ ബാഴ്സലോണ വിൽക്കാൻ സാധ്യത. ഈ സീസൺ തുടക്കത്തിൽ റയൽ ബെറ്റിസിൽ നിന്നും ബാഴ്സലോണ ല്യിൽ എത്തിയ ഫിർപോയ്ക്ക് ഈ സീസണിൽ കാര്യമായി പ്രതീക്ഷ നൽകുന്ന പ്രകടനം ഒന്നും കാഴ്ചവെക്കാൻ ആയിരുന്നില്ല. അവസരങ്ങൾ ലഭിച്ചപ്പോൾ ഒക്കെ നിരാശ മാത്രമായിരുന്നു ഫിർപോ നൽകിയത്.

ഈ സാഹചര്യത്തിൽ 23കാരനായ താരത്തെ വിൽക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഫിർപോയെ വാങ്ങാൻ ഇറ്റാലിയൻ ക്ലബായ നാപോളി ശ്രമിക്കുന്നുണ്ട്. മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ ബാഴ്സലോണ താരത്തെ നാപോളിക്ക് ഈ സമ്മറിൽ നൽകും.