ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കാനായി വേതനം കുറക്കാൻ അഗ്വേറോ തയ്യാർ

Img 20210505 170404
Image Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് പറഞ്ഞ സെർജിയോ അഗ്വേറോയുടെ അടുത്ത ലക്ഷ്യം ബാഴ്സലോണ ആണെന്ന സൂചനകൾ ശക്താമാകുന്നു. മെസ്സിയുടെ വലിയ കൂട്ടുകാരനായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാൻ ഉള്ള ആഗ്രഹത്തിലാണ് ബാഴ്സലോണയിലേക്ക് വരാൻ ശ്രമിക്കുന്നത്. ബാഴ്സക്കായി കളിക്കാൻ വേണ്ടി വേതനം കുറക്കാൻ അഗ്വേറോ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ സിറ്റിയിൽ ലഭിക്കുന്ന വേതനം നൽകാൻ ആകില്ല എന്ന് ബാഴ്സലോണയും താരത്തോട് പറഞ്ഞിട്ടുണ്ട്. എന്തായാലും ഈ സീസൺ അവസാനിച്ച ശേഷം മാത്രമെ അടുത്ത ഘട്ട ചർച്ചകൾ ഈ ട്രാൻസ്ഫറിൽ ഉണ്ടാവുകയുള്ളൂ‌. അഗ്വേറോയ്ക്ക് വേണ്ടി വേറെയും വലിയ ക്ലബുകൾ വലവീശുന്നുണ്ട്. യുവന്റസും പി എസ് ജിയും ആണ് അഗ്വേറോയ്ക്കായി വേണ്ടി രംഗത്തുള്ള പ്രധാന ക്ലബുകൾ. മെസ്സി ബാഴ്സലോണയിൽ തുടരുക ആണെങ്കിൽ ബാഴ്സക്ക് തന്നെയാകും അഗ്വേറോ മുൻഗണന നൽകുക.

Advertisement