തന്നെ റയൽ മാഡ്രിഡ് ക്ലബ് വിടാൻ അനുവദിക്കുന്നില്ല എന്ന് ബെയ്ല്

ഹാമസ് റോഡിഗസിനു പിന്നാലെ ഗരെത് ബെയ്ലും റയൽ മാഡ്രിഡിനെതിരെ രംഗത്ത്. താൻ കഴിഞ്ഞ വർഷം തന്നെ റയൽ മാഡ്രിഡ് വിടാൻ ശ്രമിച്ചിരുന്നു എന്നും എന്നാൽ ക്ലബ് തന്നെ വിടാതെ എല്ലാ വഴികളും അടക്കുകയായിരുന്നു എന്നും ബെയ്ല് പറഞ്ഞു. കഴിഞ്ഞ സീസണിൽ താൻ ഏറെ ആഗ്രഹിച്ച ഒരു ക്ലബ് തനിക്കായി രംഗത്ത് വന്നിരുന്നു. എല്ലാം ശരിയായതായിരുന്നു. എന്നാൽ തന്നെ റയൽ വിട്ടില്ല. ബെയ്ല് പറഞ്ഞു.

പക്ഷെ തനിക്ക് വിഷമമില്ല. തനിക്ക് 31 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഏത് ക്ലബിൽ പോയാലും മികവ് തെളിയിക്കാൻ തനിക്ക് ആകും എന്ന് വിശ്വാസമുണ്ട്. മികച്ച ക്ലബിനായി കാത്തിരിക്കുകയാണ്. അങ്ങനെ ഒരു ഓഫർ വന്നാൽ വീണ്ടും റയൽ വിടാൻ ശ്രമിക്കും ബെയ്ല് പറഞ്ഞു. ബെയ്ലും സിദാനും തമ്മിലുള്ള തർക്കം കാരണം അവസാന രണ്ടു സീസണുകളിലും റയൽ മാഡ്രിഡിൽ ബെയ്ലിന് അവസരങ്ങൾ ലഭിക്കുന്നില്ല.