ക്രൊയേഷ്യൻ താരത്തെ സ്വന്തമാക്കാൻ റഷ്യൻ ക്ലബ്

- Advertisement -

ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോ മിലാൻ ബാദൽജ് സീരി എ വിടുന്നു. റഷ്യൻ ക്ലബായ സെനിറ്റ് എഫ്‌സിയാണ് താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഡൈനാമോ സാഗ്രെബിലൂടെ കളിയാരംഭിച്ച ബാദൽജ് പിന്നീട് ലോക്കോമോട്ടീവിലും അതിനു ശേഷം ബുണ്ടസ് ലീഗ ക്ലബായ ഹാംബർഗിലും കളിച്ചു. സീരി എ ടീമായ ഫിയോറെന്റീനയിലേക്ക് പിന്നീടാണ് താരമെത്തുന്നത്.

ഫിയോറെന്റീനയുമായുള്ള കരാർ അവസാനിച്ചതിനാൽ റഷ്യൻ ക്ലബ്ബിലേക്ക് താരം പോകുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഞായറാഴ്ചയാണ് മിലാൻ ബാദൽജ്ന്റെ ക്രൊയേഷ്യ റഷ്യൻ ലോകകപ്പ് സ്വന്തമാക്കാൻ ഫ്രാൻസിനോടേറ്റുമുട്ടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement