ഒബാമയങ്ങിനായി റയൽ മാഡ്രിഡ് തന്നെ രംഗത്ത്

- Advertisement -

ആഴ്സണൽ സ്ട്രൈക്കർ ആയ ഒബാമയങ് ആഴ്സണൽ വിട്ട് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഇപ്പോൾ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് തന്നെ ഒബാമയങ്ങിനായി രംഗത്ത് എത്തിയിട്ടുണ്ട് എന്നാണ് വിവരങ്ങൾ. ഫുട്ബോൾ ലോകത്തെ വലിയ മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആണ് ഒബാമയങ്ങിനായി റയൽ രംഗത്ത് ഉണ്ടെന്ന് അറിയിച്ചത്.

ഒബാമയങ്ങ് ആഴ്സണൽ ഉപേക്ഷിച്ച് വലിയ ക്ലബിലേക്ക് പോകണം എന്ന് ഒബായങ്ങിന്റെ രാജ്യമായ ഗാബോൺ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജീൻ പെരെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഈ പുതിയ വാർത്ത വരുന്നത്. ഒബാമയങ്ങിനായി റയലിന്റെ വൈരികളായ ബാഴ്സലോണയും രംഗത്തുണ്ട്. ആഴ്സണലിന്റെ ക്യാപ്റ്റൻ ആം ബാൻഡ് വരെ അണിഞ്ഞു എങ്കിലും ഒബാമയങ്ങ് ക്ലബ് വിട്ടേക്കും എന്നു തന്നെയാണ് സൂചനകൾ.

Advertisement