“ഓബാമയങ്ങ് ആഴ്സണൽ വിട്ടാൽ കുറ്റം പറയാൻ പറ്റില്ല” – ഹെൻറി

- Advertisement -

ആഴ്സണൽ സ്ട്രൈക്കർ ആയ ഒബാമയങ്ങ് ഈ സീസണോടെ ക്ലബ് വിട്ടാലും വിമർശിക്കാൻ പറ്റില്ല എന്ന് ആഴ്സണൽ ഇതിഹാസം ഹെൻറി. ആഴ്സണൽ ആരാധകൻ എന്ന നിലയ്ക്ക് ഒബാമയങ്ങ് ക്ലബിൽ തുടരണം എന്നാണ് തന്റെ ആഗ്രഹം. എന്നാൽ അദ്ദേഹത്തിന് സ്വന്തമായി കരിയർ സ്വപ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് തന്നെ ഒബാമയങ്ങ് ആഴ്സണൽ വിട്ടാൽ അത്ഭുതപ്പെടേണ്ടതില്ല എന്ന് ഹെൻറി പറഞ്ഞു.

30കാരനായ ഒബാമയങ്ങിന് ഇനി ആഴ്സണലിൽ ഒരു വർഷം കൂടെയേ കരാർ ബാക്കിയുള്ളൂ. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ഒബാമയങ്ങിനു വേണ്ടി രംഗത്തുണ്ട്. താരത്തിന്റെ പിതാവ് ഒബാമയങ്ങ് ക്ലബ് വിടുമെന്ന നേരത്തെ തന്നെ സൂചനകൾ നൽകിയിരുന്നു. ആഴ്സണലിനു വേണ്ടി ഇതുവരെ 75 മത്സരങ്ങളിൽ നിന്ന് 49 ഗോളുകൾ നേടാൻ ഒബാമയങ്ങിനു കഴിഞ്ഞിട്ടുണ്ട്.

Advertisement