ഇറാനിയൻ സ്റ്റാർ സ്ട്രൈക്കർ അസ്മൗൺ നാപോളിയിൽ എത്തിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറാനിയൻ മെസ്സി എന്ന് അറിയപ്പെടുന്ന സർദാർ അസ്മൗണ് ഈ സീസണോടെ റഷ്യ വിട്ടേക്കും. റഷ്യൻ ക്ലബായ സെനിറ്റിനായാണ് അസ്മൗൺ ഇപ്പോൾ കളിക്കുന്നത്. താരത്തെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബായ നാപോളി ആണ് ഇപ്പോൾ രംഗത്ത് ഉള്ളത്. 15 മില്യണോളം ആണ് നാപോളി അസ്മൗണായി വാഗ്ദാനം ചെയ്യുന്നത്. ഈ സീസണിൽ 10 ഗോളുകൾ അടിച്ച് തിളങ്ങി നിൽക്കുകയാണ് അസ്മൗൺ.

ഒരു സീസൺ മുമ്പ് റൂബെൻ കസാനിൽ നിന്ന് ആയിരുന്നു അസ്മൗമ്മ് സെനിറ്റിൽ എത്തിയത്. താരത്തിന് ഇനിയും രണ്ടു വർഷത്തെ കരാർ സെനിറ്റിൽ ബാക്കിയുണ്ട്. മെർടെൻസിനു പകരക്കാരനായാണ് നാപോളി അസ്മൗണെ കാണുന്നത്. ഇറാനായി കഴിഞ്ഞ ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം നടത്താൻ അസ്മൗണ് ആയിരുന്നു. റഷ്യയിൽ ഇതുവരെ വിവിധ ക്ലബുകൾക്കായി 52 ഗോളുകൾ നേടാൻ ഈ 25കാരനായിട്ടുണ്ട്.