ആർതുറിന്റെ മനസ്സ് മാറുന്നു, യുവന്റസ് ഓഫർ പരിഗണിക്കുന്നു

- Advertisement -

ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതുർ മെലോ അവസാനം ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങുന്നു. യുവന്റസിൽ താരത്തിനുള്ള വലിയ താല്പര്യമാണ് താരത്തിന്റെ മനസ്സ് മാറ്റുന്നത്. നേരത്തെ എന്ത് ഓഫർ വന്നാലും ബാഴ്സലോണ വിടില്ല എന്ന് പറഞ്ഞിരുന്ന താരമാണ് ആർതുർ. എന്നാൽ നിരന്തരമായി ആർതുറിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു യുവന്റസ്‌.

ഇപ്പോൾ അവസാനമായി വർഷത്തിൽ 5 മില്യൺ വേതനം യുവന്റസ് വാഗ്ദാനം ചെയ്തതായാണ് വിവരങ്ങൾ‌. ഈ ഓഫർ പരിഗണിക്കാൻ ആണ് ആർതുർ തീരുമാനിച്ചിരിക്കുന്നത്. പ്യാനിചിനെ ബാഴ്സലോണക്ക് നൽകി തിരികെ ആർതുറിനെ സ്വന്തമാക്കാം എന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. അവസാന രണ്ടു വർഷമായി ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് ആർതുർ.

Advertisement