ആഴ്‌സണലിലേക്ക് പോകുന്നതിലും ഭേദം സസുവോളയിൽ നിൽക്കുന്നത്, യുവന്റസിലേക്ക് പോകാൻ ഉറച്ച് ലോകട്ടെല്ലി

20210617 021024
Credit: Twitter

യുവന്റസിന്റെ ലോകട്ടെല്ലിക്കായുള്ള ഓഫർ സസുവോളോ നിരസിച്ചു എങ്കിലും താരം യുവന്റസിലേക്ക് തന്നെ പോകാൻ ഉറച്ചിരിക്കുകയാണ്. ലോകട്ടെല്ലിക്കായി 40 മില്യൺ യൂറോ ആണ് സസുവോളോ ആവശ്യപ്പെടുന്നത്. എന്നാൽ യുവന്റസ് താരത്തെ ആദ്യം ലോണിൽ നൽകണം എന്നും അടുത്ത വർഷം ഈ തുക നൽകി വാങ്ങാൻ എന്നുമാണ് പറയുന്നത്. ഈ അപേക്ഷ സസുവോളോ തള്ളിയിരുന്നു. ലോകട്ടെല്ലിക്കായി നേരത്തെ തന്നെ രംഗത്ത് ഉണ്ടായിരുന്ന ആഴ്‌സണൽ താരത്തിനായി സസുവോളോ ആവശ്യപ്പെടുന്ന 40 മില്യൺ നൽകാൻ ഒരുക്കമാണ്. പക്ഷെ ലോകട്ടെല്ലിക്ക് ആഴ്‌സണലിലേക്ക് പോകാൻ താൽപര്യമില്ല.

ആഴ്‌സണലിലേക്ക് പോകുന്നതിനെക്കാൾ നല്ലത് സസുവോളയിൽ തുടരുന്നതാണ് എന്നാണ് താരം കരുതുന്നത് എന്ന് താരവുമായ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ മുതൽ തന്നെ ലോകട്ടെല്ലിയുമായി യുവന്റസ് ചർച്ചകൾ നടത്തുന്നുണ്ട്. താരം യുവന്റസുമായി കരാർ ധാരണയിൽ എത്തിയിട്ടുമുണ്ട്. ഈ കഴിഞ്ഞ യൂറോ കപ്പിൽ ഇടലിക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച ലോകട്ടെല്ലിയെ ലഭിക്കുക ആണെങ്കിൽ യുവന്റസിന്റെ മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

Previous articleഇന്ത്യൻ ഒളിമ്പിക് സംഘം ടോക്കിയോയിൽ എത്തി
Next articleമാറ്റങ്ങളില്ലാതെ ബംഗ്ലാദേശ്, രണ്ട് മാറ്റങ്ങളോടെ സിംബാ‍ബ്‍വേ, ടോസ് അറിയാം