ബെൻ വൈറ്റിനായുള്ള ആഴ്സണൽ ശ്രമങ്ങൾ തുടരുന്നു

20210707 234630

ബ്രൈറ്റന്റെ സെന്റർ ബാക്കയ ബെൻ വൈറ്റിനായുള്ള ആഴ്സണലിന്റെ ശ്രമങ്ങൾ തുടരുന്നു. ആഴ്സണൽ ബ്രൈറ്റണ് മൂന്നാം ബിഡ് സമർപ്പിച്ചതായാണ് വിവരങ്ങൾ. ആഴ്സണലിന്റെ ആദ്യ രണ്ടു ബിഡുകളും ബ്രൈറ്റൺ നിരസിച്ചിരുന്നു. എന്നാൽ താരത്തെ വിൽക്കാൻ ബ്രൈറ്റൺ ഒരുക്കമാണ്. 50 മില്യൺ എന്ന വലിയ തുകയാണ് ബ്രൈറ്റൺ ആവശ്യപ്പെടുന്നത്. ഇത്ര വലിയ തുക നൽകാൻ ആഴ്സണൽ ഒരുക്കമല്ല.

ബെൻ വൈറ്റും ആഴ്സണലുമായി ഇതിനകം തന്നെ കരാർ ധാരണയിൽ ആയിട്ടുണ്ട്. ട്രാൻസ്ഫർ തുക മാത്രമാണ് പ്രശ്നം. കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനം വൈറ്റിനെ ഇംഗ്ലണ്ട് ടീമിലേക്ക് എത്തിച്ചിരുന്നു. 2014 മുതൽ ബ്രൈറ്റണ് ഒപ്പമുള്ള താരമാണ് വൈറ്റ്. കഴിഞ്ഞ സീസൺ വരെ പല ക്ലബുകളിലും താരം ലോണിൽ കളിച്ചു. ലോണിൽ കളിച്ച ക്ലബുകളിൽ ഒക്കെ ഡിഫൻസിന്റെ നെടും തൂണാകാൻ ബെ വൈറ്റിനായിരുന്നു.

23കാരനായ ബെൻ വൈറ്റിനെ മാത്രമല്ല ബെൻഫികയുടെ ഫുൾബാക്കായ നുനൊ ടവാരെസ്, ആൻഡെർലച് മിഡ്ഫീൽഡർ ആൽബേർട് സാമ്പി ലൊകോംഗ എന്നിവരെയും സ്വന്തമാക്കാൻ ആഴ്സണൽ ശ്രമിക്കുന്നുണ്ട്.

Previous articleഒഗ്ബെചെ ഇനി ഹൈദരബാദിന്റെ താരം, ഇന്ന് പ്രഖ്യാപനം എത്തും
Next articleക്വാർട്ടറിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു ഫെഡറർ, ഉടൻ വിരമിക്കില്ലെന്നു സൂചന