ഒഗ്ബെചെ ഇനി ഹൈദരബാദിന്റെ താരം, ഇന്ന് പ്രഖ്യാപനം എത്തും

Img 20210708 005335
Credit: Twitter

മുംബൈ സിറ്റി വിട്ട ഒഗ്ബെചെ ഇനി ഹൈദരബാദിൽ കളിക്കും. ഇന്ന് ഒഗ്ബെചെയെ സൈൻ ചെയ്ത കാര്യം ഹൈദരബാദ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിക്കും. പരിചയ സമ്പത്തുള്ള ഒരു സ്ട്രൈക്കറെ കഴിഞ്ഞ സീസൺ അവസാനം മുതൽ ഹൈദരബാദ് അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണമാണ് ഇപ്പോൾ ഒഗ്ബെചെയിൽ എത്തിയത്. ഹൈദരബാദിൽ താരം ഒരു വർഷത്തെ കരാർ ആകും ഒപ്പുവെക്കുന്നത്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും ഒഗ്ബെചെ നേടിയിരുന്നു. മുംബൈയുടെ ഐ എസ് എൽ കിരീടത്തിൽ പ്രധാന പങ്കുവഹിക്കാൻ താരത്തിനായിരുന്നു. ഹൈദരബാദിൽ എത്തിയാൽ ഒഗ്ബെചെയുടെ നാലാം ഇന്ത്യൻ ക്ലബായിരിക്കും ഇത്. കേരള ബ്ലാസ്റ്റേഴ്സ്,
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും ഒഗ്ബെചെ മുമ്പ് കളിച്ചിട്ടുണ്ട്.

ഐ എസ് എല്ലിൽ ഇതുവരെ 35 ഗോളുകൾ താരം നേടിയിട്ടുണ്ട്. നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്.

Previous articleഫുട്ബോൾ പ്രേമികളുടെ ഹൃദയം സ്വന്തമാക്കി ഡെന്മാർക്ക് മടങ്ങി
Next articleബെൻ വൈറ്റിനായുള്ള ആഴ്സണൽ ശ്രമങ്ങൾ തുടരുന്നു