വീണ്ടുമൊരു പോളിഷ് താരത്തെ സ്വന്തമാക്കാൻ ജെനോവ

ഇറ്റലിയിൽ വീണ്ടുമൊരു പോളിഷ് താരത്തെ സ്വന്തമാക്കാൻ ജെനോവ . പോളിഷ് അണ്ടർ 21 താരം ഫിലിപ് ജോഗിയെലോയാണ് ജെനോവയിലേക്ക് എത്തുന്നത്. താരത്തെ സ്വന്തമാക്കാൻ പോളിഷ് ക്ലബായ സജിലേബി ലുബിനുമായി കരാറിൽ എത്തിയിരിക്കുകയാണ് ഇറ്റലിയെ ക്ലബ്. യുവന്റസ്, അയാക്സ് എന്നി യൂത്ത്  ടീമുകളിൽ നിന്നും ക്ഷണം ലഭിച്ചെങ്കിലും പോളിഷ് അറ്റാക്കർ പോളണ്ടിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

സൂപ്പർ താരം ക്രിസ്റ്റോഫ് പിയറ്റെക് മിലാനിലേക്ക് പോയതിനു പിന്നാലെയാണ് മറ്റൊരു പോളിഷ് താരത്തെ സ്വന്തമാക്കാൻ ജെനോവ ശ്രമിക്കുന്നത്. മിലാനിലെത്തിയ പിയറ്റെക് ഇന്ന് ഇരട്ട ഗോളുകൾ നേടിയിരുന്നു.

Previous articleമോഹൻ ബാഗാനോടും സമനില, വിജയിക്കാനാവാതെ ഗോകുലം കേരള എഫ്‌സി
Next articleസിറ്റിയിൽ അവസരമില്ല, മറ്റൊരു യുവതാരം കൂടെ ബുണ്ടസ് ലീഗയിലേക്ക്