സിറ്റിയിൽ അവസരമില്ല, മറ്റൊരു യുവതാരം കൂടെ ബുണ്ടസ് ലീഗയിലേക്ക്

- Advertisement -

പെപ്പ് ഗാർഡിയോളയുടെ സിറ്റി ആദ്യ ഇലവനിൽ സാധ്യതകൾ ഇല്ല എന്ന് തിരിച്ചറിഞ്ഞ മറ്റൊരു യുവ താരം കൂടെ ക്ലബ്ബ് വിട്ടു. യുവ താരം റബ്ബി മറ്റൊണ്ടോയാണ് ബുണ്ടസ് ലീഗ ക്ലബ്ബായ ശാൽകെയിലേക്ക് ചേക്കേറിയത്. നേരത്തെ സിറ്റി യുവ താരങ്ങളായ ജാഡൻ സാഞ്ചോ ബൊറൂസ്സിയ ഡോർട്ട്മുണ്ടിലേക്കും, ബ്രാഹീം ദിയാസ് റയൽ മാഡ്രിഡിലേക്കും മാറിയിരുന്നു.

18 വയസുകാരനായ മറ്റൊണ്ടോ 11 മില്യൺ പൗണ്ടിന്റെ കരാറിലാണ് ജർമ്മനിയിൽ എത്തുന്നത്. 2023 വരെയാണ് ശാൽകെ കരാർ നൽകിയിരിക്കുന്നത്. വിങ്ങറായ താരം വെയിൽസ് ദേശീയ ടീമിന് വേണ്ടി ഒരു മത്സരം കളിച്ചിട്ടുണ്ട്. താരത്തിന്റെ കരാറിൽ സിറ്റി ബൈ ബാക്ക് ക്ളോസ് വച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

Advertisement