ആഞ്ചലീനോ വീണ്ടും മാഞ്ചസ്റ്റർ സിറ്റി വിട്ട് ലെപ്സിഗിൽ

മാഞ്ചസ്റ്റർ സിറ്റിയിലെ ഫുൾബാക്കായ ആഞ്ചലീനോ വീണ്ടും ലെപ്സിഗിൽ എത്തി. ലോൺ അടിസ്ഥാനത്തിൽ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ ഒരിക്കൾ കൂടെ ലെപ്സിഗിലേക്ക് അയക്കുന്നത്‌. ഈ കഴിഞ്ഞ സീസണിൽ ലെപ്സിഗിനായി ലോണടിസ്ഥാനത്തിൽ കളിച്ച ആഞ്ചലീനോ അവിടെ ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. ഇത്തവണ ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ ആഞ്ചലീനോയ്ക്ക് വേണ്ടി ശ്രമിച്ചു എങ്കിലും താരത്തെ വിൽക്കാൻ സിറ്റി തയ്യാറായില്ല.

നേരത്തെ ഒരു സീസൺ മുമ്പ് പി എസ് വിക്ക് മാഞ്ചസ്റ്റർ സിറ്റി വിറ്റ താരമായിരുന്നു ആഞ്ചലീനോ. മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒന്നായ ആഞ്ചലീനോ പി എസ് വിയിൽ പോയ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചു. ഇതു കണ്ട മാഞ്ചസ്റ്റർ സിറ്റി ബൈ ബാക്ക് ക്ലോസ് ഉപയോഗിച്ച് താരത്തെ തിരികെ വാങ്ങുകയായിരുന്നു. 5 മില്യൺ മാത്രമേ ആഞ്ചലീനോയ്ക്ക് വേണ്ടി അന്ന് സിറ്റിക്ക് ചിലവഴിക്കേണ്ടി വന്നിരുന്നുള്ളൂ. തിരിച്ച് വാങ്ങിയിട്ടും ഗ്വാർഡിയോള താരത്തിന് സിറ്റിയിൽ അവസരം നൽകിയില്ല. പകരം ലോണിൽ അയക്കുകയാണ് ചെയ്തത്. 23കാരനായ ഡിഫൻഡർ ഇപ്പോൾ 2023വരെ ഉള്ള കരാറിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ ഉള്ളത്. 2014ൽ ആണ് ആഞ്ചലീനോ സിറ്റിയിൽ ആദ്യമായി എത്തിയത്.

Previous articleമുൻ ബാഴ്സലോണ അക്കാദമി താരം ഹൈദരാബാദ് എഫ് സിയിൽ
Next articleമറ്റൊരു യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി നയോമി ഒസാക്ക