മുൻ ബാഴ്സലോണ അക്കാദമി താരം ഹൈദരാബാദ് എഫ് സിയിൽ

- Advertisement -

മുൻ ലാലിഗ താരം ലൂയിസ് സാസ്ത്രെ ഇനി ഹൈദരാബാദ് എഫ് സിയിൽ കളിക്കും. 34കാരനായ മധ്യനിര താരം ഒരു വർഷത്തെ കരാറിലാണ് ഹൈദരാബാദ് എഫ് സിയിൽ എത്തുന്നത്. ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണ ബി ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. എന്നാൽ സീനിയർ ടീമിൽ കളിക്കാൻ അദ്ദേഹത്തിനായിരുന്നില്ല. എന്നാലും സ്പെയിനിലെ പ്രമുഖ ക്ലബുകൾക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.

റയൽ സരഗോസ്, എസ് ഡി ഹുയെസ്ക, റയൽ വല്ലഡോയിഡ് എന്നീ ടീമുകൾക്ക് വേണ്ടി ലൂയിസ് കളിച്ചിട്ടുണ്ട്. ഹുയെസ്കയ്ക്ക് വേണ്ടി 150ൽ അധികം മത്സരവും വല്ലഡോയിഡിന് വേണ്ടി അമ്പതോളം മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. സ്പെയിനിലെ തന്നെ ലെഗനെസ് ക്ലബിനായും ലൂയിസ് കളിച്ചിട്ടുണ്ട്. ലൂയിസ് സാന്നിദ്ധ്യം ടീമിന് ഒരുപാട് ഗുണം ചെയ്യും എന്ന് ഹൈദരാബാദ് പരിശീലകൻ മാർക്കസ് പറഞ്ഞു. ഒരു നായകനെ തന്നെയാണ് ഹൈദരബാദിന് ലൂയിസിലൂടെ ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Advertisement