അനസ് എടത്തൊടികയെ വലയിലാക്കാൻ എ ടി കെ കൊൽക്കത്ത, വിടില്ലെന്ന് ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് അനസ് എടത്തൊടികയെ ലക്ഷ്യമിട്ട് എ ടി കെ കൊൽക്കത്ത രംഗത്ത്. ഇപ്പോൾ രാജ്യാന്തര ഫുട്ബോളിലേക്ക് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് എത്തിയ അനസിനായൊ വൻ തുകയാണ് എ ടി കെ ഓഫർ ചെയ്യുന്നത്. ഡെൽഹി ഡൈനാമോസിന്റെ സെന്റർ ബാക്ക് സുയിവർലൂണെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതാ‌ണ് എ ടി കെയ്ക്ക് അനസിനെ സ്വന്തമാക്കാം ആകുമെന്ന പ്രതീക്ഷ നൽകുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ അനസിന് പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ ആയിരുന്നില്ല. കഴിഞ്ഞ ഐ എസ് എല്ലിൽ വെറും എട്ടു മത്സരങ്ങൾ മാത്രമാണ് അനസ് കളിച്ചത്. അനസിന്റെ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യും എന്നതാണ് എ ടി കെ താരത്തിനായി രംഗത്ത് എത്താനുള്ള കാരണം. എന്നാൽ അനസിനെ വിട്ടു നൽകേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

ഫിറ്റ് ആയി നിൽക്കുകയാണെങ്കിൽ അനസ് എത്ര മികച്ച ഡിഫൻഡർ ആണെന്ന് ബോധ്യം കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനുമുണ്ട്. അനസ് ടീം വിടണമെന്ന് ആവശ്യപ്പെട്ടാൽ അല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് അനസിനെ ക്ലബ് വിടാൻ അനുവദിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.