ആത്മകഥയുമായി ഫ്രാസിസ്കോ ടോട്ടി

ഏ എസ് റോമയുടെ ഇതിഹാസതാരം ഫ്രാസിസ്കോ ടോട്ടിയുടെ ആത്മകഥ പുറത്ത് വരുന്നു. തന്റെ ഫുട്ബാളിൽ നിന്നുമുള്ള വിരമിക്കലിന്റെ ഒന്നാം വാർഷികത്തിലാണ് ആത്മകഥ പുറത്തിറക്കുമെന്ന് ടോട്ടി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ആരാധകർക്ക് വേണ്ടി ടോട്ടി ഈ വാർത്ത പങ്കുവെച്ചത്. നിലവിൽ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി. 24 വർഷത്തിലേറെയായി ടോട്ടി ഏ എസ് റോമയ്‌ക്കൊപ്പം തുടരുന്നു. ഈ സീസണിൽ ബാഴ്‌സയെ തകർത്ത് ചാമ്പ്യൻസ് ലീഗിന്റെ സെമി വരെ എത്താൻ റോമയ്ക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ വർഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. എ.എസ് റോമയെ ഇറ്റാലിയന്‍ ലീഗില്‍ രണ്ടാംസ്ഥാനക്കാരാക്കിയാണ് 40 വയസുകാരനായ ടോട്ടി ബൂട്ടഴിച്ചത്. 1993 ൽ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തിൽ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങൾക്ക് ശേഷം ക്ലബ് ഡയറക്ടർ ആയി മാറിയിരിക്കുകയാണ് ഇതിഹാസതാരം. യെല്ലോസ്‌ ആൻഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകൾ നേടിയിട്ടുണ്ട് 40 കാരനായ ടോട്ടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെവിയ്യക്ക് പുതിയ പരിശീലകൻ
Next articleനെയ്മറിന്റെ പരിക്ക് ഭേദമായി, ക്രൊയേഷ്യക്കെതിരെ കളിക്കും