കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഡിബാല മാപ്പ് പറഞ്ഞു

8b33aeb57d6b6f6dbf4cb63ab90b6dd914f576e8

കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചതിനു മാപ്പു പറഞ്ഞ് ഡിബാല രംഘത്ത്. ഡിബാലയും യുവന്റസിന്റെ താരങ്ങളായ ആർതുറും മക്കെന്നിയും കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ട് മക്കെന്നിയുടെ വീട്ടിൽ പാർട്ടി നടത്തിയിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു. താൻ ചെയ്തത് തെറ്റായി എന്നും രാത്രി ഡിന്നറിനു വേണ്ടി പുറത്തു പോകാൻ പാടില്ലായിരുന്നു എന്നും അതിനു മാപ്പു പറയുന്നു എന്നും ഡിബാല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഡിബാല, ആർതുർ, മക്കെന്നി എന്നിവർ പരിക്ക് കാരണം ഇന്റർനാഷണൽ ബ്രേക്കിൽ അവരുടെ രാജ്യങ്ങളുടെ കൂടെ പോയിട്ടില്ലായിരുന്നു. ഈ സമയത്താണ് ഇവർ ഗെറ്റ് ടുഗെതർ വെച്ചത്. ഡിബാല പരിക്ക് മാറി കളത്തിൽ വരാൻ ഒരുങ്ങി നിൽക്കുകയാണ്. മൂന്ന് താരങ്ങൾക്ക് എതിരെയും ക്ലബ് വല്ല നടപടിയും എടുക്കുമോ എന്നത് കാത്തിരുന്ന് കാണണം.