ഇംഗ്ലീഷ് ഫുട്ബോളിന് അമേരിക്കൻ മാതൃക നിർദേശിച്ച് ബോഹ്ലി, ചിരിച്ചു തള്ളി ക്ലോപ്പ്

Picsart 22 09 14 16 39 52 827

കൂടുതൽ കാണികളെയും വരുമാനവും ആകർഷിക്കാൻ ഇംഗ്ലീഷ് ഫുട്ബോളിന് അമേരിക്കൻ മാതൃക മുന്നോട്ടു വെച്ച് ചെൽസി സഹ ഉടമ ടോഡ് ബോഹ്ലി. ബേസ്ബോൾ ലീഗ് ആയ എംഎൽബി സംഘടിപ്പിച്ച “ഓൾ-സ്റ്റാർ” ഗെയിം ആണ് അദ്ദേഹം മുന്നോട്ടു വെച്ച ഒരു നിർദ്ദേശം. കൂടുതൽ വരുമാനം നേടാൻ ഇത് സഹായിക്കും എന്ന് ബോഹ്ലി ചൂണ്ടിക്കാണിച്ചു. വെറും രണ്ടു ദിവസമായി നടന്ന ഈ ഗെയിമിലൂടെ ഏകദേശം ഇരുന്നൂറ് മില്യൺ ഡോളർ ആണത്രേ അവർ നേടിയെടുത്തത്. ഇത് പ്രീമിയർ ലീഗിനും പിന്തുടരാമെന്നും നോർത്ത് – വെസ്റ്റ് ടീമുകളായി തിരിച്ച് ഇതുപോലെ നടത്താവുന്നതെ ഉള്ളൂ എന്നുമാണ് ബോയെഹ്ലി മുന്നൂറ് വെച്ച ഒരു നിർദേശം. അത് പോലെ ലീഗിൽ നിന്നുള്ള തരം താഴ്ത്താൽ നിലവിലെ പോയിന്റ് അടിസ്ഥാനത്തിൽ മാത്രമാവുന്നതും മാറ്റേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവസാന സ്ഥാനങ്ങളിലെ ടീമുകൾ പ്ലേ-ഓഫ് അടിസ്ഥാനത്തിൽ കളിക്കുന്നത് നല്ലതാവും എന്നും അദ്ദേഹം കരുതുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങൾ ലിവർപൂൾ കോച്ച് ക്ലോപ്പിന് മുന്നിൽ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ രസകരമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബോഹ്ലി പെട്ടെന്ന് തന്നെ ഓൾ-സ്റ്റാർ മാച്ചിനുള്ള തിയ്യതി നിശ്ചയിച്ച് തന്നെ അറിയിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. നാല് മാസം അവധിയുള്ള അമേരിക്കൻ സ്‌പോർട്സുകളിൽ ഇത്തരം മത്സരങ്ങൾ നടക്കുമെന്നും എന്നാൽ അതുപോലെ അല്ല ഫുട്ബോൾ എന്ന് ബോഹ്ലി മനസിലാക്കണമെന്നും ക്ലോപ്പ് പറഞ്ഞു. ബാസ്കറ്റ്ബോൾ ടീമായ ഹാർലേം ഗ്ലോബെട്രോട്ടെഴ്സിനെ കൂടി കൊണ്ടുവരാൻ അദ്ദേഹത്തിന് പദ്ധതി ഉണ്ടോ എന്നും തമാശ രൂപേണ ക്ലോപ്പ് ആരാഞ്ഞു.

20210414 080000
Credit: Twitter

ന്യൂയോർക്കിൽ വെച്ച് “SALT” എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ബോഹ്ലി ഈ നിർദേശങ്ങൾ മുന്നോട്ടു വെച്ചത്. വിവിധ മേഖലകളിലെ വിദഗ്ധർ സംസാരിക്കുന്ന ഈ പരിപാടിയിൽ വെച്ച് ചെൽസിയെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.