റയൽ മാഡ്രിഡിൽ തുടരാൻ തിബോട്ട് കോർതോയിസ്

Newsroom

Picsart 25 06 22 08 20 07 792


റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർതോയിസ് തന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബുമായി ചർച്ചകൾ നടത്തുന്നതായി സ്ഥിരീകരിച്ചു. നിലവിലെ കരാർ 2025-26 സീസണോടെ അവസാനിക്കാൻ ഇരിക്കെ ആണ് കോർതോയിസ് കരാർ നീട്ടും എന്ന് സൂചന നൽകിയത്.

1000210185

“എനിക്ക് കരാർ പുതുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ റയൽ മാഡ്രിഡിൽ വളരെ സന്തോഷവാനാണ്, ഇവിടെ കളിക്കുന്നത് ഒരു സ്വപ്നമാണ്, ഞാൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അവർക്കറിയാം. ഇവിടെ നിന്ന് വിരമിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ബന്ധത്തിലാണ്.” അദ്ദേഹം പറഞ്ഞു.


33 വയസ്സുകാരനായ കോർതോയിസ് 2018-ൽ ചെൽസിയിൽ നിന്ന് വന്നതിന് ശേഷം റയലിന്റെ ഒന്നാം നമ്പർ ആണ്.