ഇംഗ്ലീഷ് ഫുട്ബോൾ താരം തിയോ വാൽക്കോട്ട് വെള്ളിയാഴ്ച പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ ആഴ്സണൽ താരം തന്റെ 34ആം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2021 മുതൽ സൗതാമ്പ്ടണായായിരുന്നു വാൽകോട്ട് കളിച്ചിരുന്നത്. കഴിഞ്ഞ സീസൺ അവസാനം സൗതാമ്പ്ടൺ പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയിരുന്നു.
സൗതാമ്പ്ടന്റെ അക്കാദമിയിലൂടെ വളർന്നു വന്ന വാൽകോട്ട് ആഴ്സണലിലൂടെ ആയിരുന്നു ഫുട്ബോൾ ആരാധകരുടെ ഇടയിൽ ശ്രദ്ധേയനായത്. 2006 മുതൽ 2018വരെ വാൽകോട്ട് ആഴ്സണലിനൊപ്പം ഉണ്ടായിരുന്നു. വാൽക്കോട്ട് ആഴ്സണലിനൊപ്പം മൂന്ന് എഫ്എ കപ്പുകൾ നേടിയിട്ടുണ്ട്. ഗണ്ണേഴ്സിനായി 397 മത്സരങ്ങൾ കളിച്ചു. 108 ഗോളുകളും നേടി. ഇംഗ്ലണ്ടിനായി 47 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
സതാമ്പ്ടണിലേക്ക് തിരികെ വരും മുമ്പ് എവർട്ടണൊപ്പവുൻ താരം കളിച്ചിരുന്നു. ആഴ്സണലിലെ ആദ്യ വർഷങ്ങളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരമായി വാഴ്ത്തപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. പക്ഷേ കരിയറിൽ തന്റെ യഥാർത്ഥ ടാലന്റിനൊത്ത് ഉയരാൻ വാൽക്കോട്ടിനായില്ല.