മലപ്പുറം :പ്രമുഖ ഡിഫൻഡർ അഖിൽ പ്രവീൺ ഇനി മലപ്പുറം എഫ്.സി.യുടെ ജേഴ്സി അണിയും. ഐ-ലീഗ്, സന്തോഷ് ട്രോഫി എന്നീ ടൂർണമെൻറുകളിൽ തന്റെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ അഖിലിന്റെ വരവ് മലപ്പുറം എഫ്.സി.യുടെ പ്രതിരോധത്തിന് കരുത്ത് പകരും.
ഗോകുലം കേരളയിൽ നിന്നാണ് അഖിലിനെ എം.എഫ്.സി റാഞ്ചിയത്. ഗോകുലത്തിന് വേണ്ടി ഐ-ലീഗിലും സൂപ്പർ കപ്പിലും നിർണ്ണായക പ്രകടനങ്ങൾ താരം കാഴ്ചവെച്ചിരുന്നു. 2022-ൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ പ്രധാന താരമായിരുന്നു അഖിൽ പ്രവീൺ.
എഫ്.സി കേരള, മിനർവ്വ പഞ്ചാബ്, ബെംഗളൂരു യുണൈറ്റഡ്,എഫ്.സി ഡെക്കാൻ, കേരള യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.