SLK സൂപ്പർ ലീഗ് കേരള സീസൺ 2-നായി മലപ്പുറം എഫ്‌സി പ്രതിരോധ നിരയിലേക്ക് പരിചയസമ്പന്നനായ താരം അബ്ദുൾ ഹക്കുവിനെ ടീമിലെത്തിച്ചു. പ്രതിരോധത്തിൽ സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഒരുപോലെ തിളങ്ങാൻ കഴിവുള്ള അബ്ദുൾ ഹക്കുവിന്റെ സാന്നിധ്യം ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ആരാധകർ കരുതുന്നത്.
കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഗോകുലം കേരള എഫ്‌സി, റിയൽ കാശ്മീർ എഫ്‌സി എന്നിവർക്കായി കളിച്ചിട്ടുള്ള ഹക്കു, ഏറ്റവും ഒടുവിൽ കാലിക്കറ്റ് എഫ്‌സിക്ക് ആയാണ് സൂപ്പർലീഗിൽ കളിച്ചത്.
പ്രമുഖ ക്ലബുകൾക്കായി കളിച്ചുള്ള ഹക്കുവിന്റെ പരിചയസമ്പത്ത് മലപ്പുറം എഫ്‌സിയുടെ പ്രതിരോധത്തിന് വലിയ കരുത്ത് പകരും. എസ്എടി തിരൂരിലൂടെ ഫുട്ബോൾ കരിയർ ആരംഭിച്ച താരം, ഇന്ത്യയിലെ മികച്ച ക്ലബുകളിലും ലീഗുകളിലും കളിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.