മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർബാക്ക് സെർജിയോ ഗോൺസാലസിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്സി. വെറും 24 വയസ്സു മാത്രമുള്ള ഈ പ്രതിരോധ താരം നിരവധി സ്പാനിഷ് ക്ലബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്. സെന്റർബാക്ക് പൊസിഷനിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരം ഡിഫൻസീവ് മിഡ്ഫീൽഡിലും കളിക്കാൻ കഴിയുന്ന താരമാണ്.
സ്പെയിന് പുറത്ത് വേറൊരു ലീഗിൽ ഇതാദ്യമായാണ് ഗോൺസാലസ് കളിക്കാൻ വരുന്നത്. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബായ സീഡി അത്‌ലറ്റികോ പാസോയിൽ നിന്നാണ് താരം മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. പത്തോളം മത്സരങ്ങളിൽ അത്‌ലറ്റികോ പാസോക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.
റിയൽ സോസീഡാഡിന്റെ യുത്ത് ടീമിലൂടെയാണ് താരം പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തുന്നത്. തുടർന്ന് സറൗട്ട്സ് കെഇ,സിഡി നുമാൻസിയ, ടൊലൗസ സിഎഫ്, പസായിയ കെഇ, സിഡി സിഎസ, സിഡി ടോളിഡോ തുടങ്ങിയ സ്പാനിഷ് ക്ലബുകൾക്കു വേണ്ടിയും കളിച്ചു. മലപ്പുറം എഫ്സിയുടേത് ഒരു സ്പാനിഷ് പരിശീലകനായത് കൊണ്ട് തന്നെ ഗോൺസാലസിന് ടീമിന്റെ തന്ത്രങ്ങളുമായി പെട്ടന്ന് പൊരുത്തപെടാൻ കഴിയും.