‘ഗെയിംചേഞ്ചര്‍’ കണ്ണൂര്‍ വാരിയേഴ്സിന്റെ ത്രിദിന ക്യാമ്പ് 28ന് ആരംഭിക്കും

Newsroom

Picsart 25 08 27 11 02 05 465
Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ണൂര്‍: കേരളത്തിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി സൂപ്പര്‍ ലിഗ് കേരളയിലെ ടീമുകളില്‍ കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സൂപ്പര്‍ ലീഗ് കേരള അവതരിപ്പിച്ച ‘ഗെയിംചേഞ്ചര്‍’ സംസ്ഥാനതല ടാലന്റ് സ്‌കൗട്ടിംഗ് പദ്ധതി അവസാന ഘട്ട കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയുടെ ത്രിദിന പരിശീലനം ഓഗസ്റ്റ് 28 ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. ‘ഗെയിംചേഞ്ചര്‍ പദ്ധതിയുടെ ഭാഗമായി 2025 ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 6 വരെ കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നീ നാല് ജില്ലകളില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് തിരഞ്ഞെടുത്ത താരങ്ങള്‍ക്കായിരിക്കും പരിശീലനം. ത്രിദിന പരിശീലന ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സിന്റെ സീനിയര്‍ ടീമിന്റെ പ്രീ സീസണ്‍ ക്യാമ്പിലേക്ക് നേരിട്ട് അവസരം ലഭിക്കും. കണ്ണൂര്‍ വാരിയേഴ്‌സിന്റെ സഹപരിശീലകന്‍ ഷഫീഖ് ഹസ്സന്‍ പരിശീലനത്തിന് നേതൃത്വം നല്‍ക്കും.
രണ്ട് ദിവസങ്ങളിലായി അണ്ടര്‍ 23, 18 എന്നീ വിഭാഗങ്ങളിലായി ഓരോ കളിക്കാരനും 30 മിനിറ്റ് വീതം കഴിവ് തെളിയിക്കാനുള്ള അവസരവും നല്‍ക്കിയിരുന്നു. ലീഗിലെ ആറു ടീമുകളുടെ പ്രതിനിധികളും സ്‌കൗട്ടുകളും സെലക്ഷന്‍ പ്രക്രിയയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ:

പരിയാരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ‘ഗെയിംചേഞ്ചര്‍’ സെലക്ഷന്‍ ട്രയല്‍സ്

‘വരിക, ജയ്ക, വാഴ്ക’
‘കണ്ണൂരിനായി പോരാടാം’