കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ കണ്ണൂരിന്റെ സ്വന്തം ക്ലബ് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ജേഴ്‌സി പ്രകാശനവും ടീം പ്രഖ്യാപനവും സെപ്റ്റംബര്‍ 28 ന് ഞായറാഴ്ച വൈകീട്ട് 5.00 മണിക്ക് പയ്യാമ്പലം ബീച്ചില്‍ വെച്ച് നടക്കും. ചടങ്ങില്‍ ക്ലബിന്റെ സെലിബ്രറ്റി പാര്‍ട്ട്ണര്‍ സിനിമ താരം ആസിഫ് അലി മുഖ്യാതിഥിയാകും. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോധരനും ക്ലബിന്റെ എല്ലാ ഡയറക്ടര്‍മാരും പങ്കെടുക്കും.
വൈകീട്ട് 3.00 മണിയോടെ ബിച്ചില്‍ വിവിധ തരം ഗെയിംസുകള്‍ നടക്കും. പെനാല്‍റ്റി ഷൂട്ടൗട്ട്, ബോള്‍ ജഗ്‌ളിംങ്, ബോട്ടില് ഫ്‌ളിപ്പ് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മനാവും നല്‍ക്കും. അഞ്ച് മണിക്ക് പാത്തോളിക്ക് ഒരുക്കുന്ന സംഗീത പരിപാടി നടക്കും. ക്ലബിന്റെ ജേഴ്‌സി പ്രകാശനത്തിനും ടീം പ്രഖ്യാപനത്തിനും ശേഷം റിഷ് എന്‍.കെ.യുടെ സംഗീത പരിപാടി അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.
ഒക്ടോബറിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുക. കണ്ണൂര്‍ വാരിയേഴ്‌സ് ഇത്തവണ ഹോം മത്സരങ്ങള്‍ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ആദ്യമായി ആണ് കണ്ണൂര്‍ വാരിയേഴ്‌സിന് സ്വന്തമായി ഹോം സ്‌റ്റേഡിയം ലഭിക്കുന്നത്. ടീം കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പരിശീലനം നടത്തി വരികയാണ്.