ഗോള്‍ കീപ്പര്‍ അല്‍കേഷ് കണ്ണൂര്‍ വാരിയേഴ്‌സില്‍

Newsroom

Picsart 25 09 01 20 40 09 889

കണ്ണൂര്‍: ഗോള്‍ കീപ്പര്‍ അല്‍കേഷ് രാജ് ടി.വി. കണ്ണൂര്‍ വാരിയേഴ്‌സില്‍. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ലീഗ് കേരളയില്‍ റണ്ണറപ്പായ ഫോര്‍സ കൊച്ചിയുടെ രണ്ടാം ഗോള്‍കീപ്പറായിരുന്ന അല്‍കേഷിനെയാണ് വാരിയേഴ്‌സ് ടീമിലെത്തിച്ചത്.
ഉത്തരാഖണ്ഡില്‍ വച്ചു നടന്ന 38 ാമത് ദേശീയ ഗെയിംസില്‍ ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ കേരളാ ടീമിന്റെ മുഖ്യഗോള്‍ കീപ്പറായിരുന്നു. സെമി ഫൈനലില്‍ അസ്സാമിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തിന്റെ രക്ഷകനായി. അസ്സാം താരങ്ങളുടെ രണ്ട് കിക്കാണ് അല്‍കേഷ് തട്ടി അകറ്റിയത്. ദേശീയ ഗെയിംസില്‍ ഉടനീളം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
76 ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലും കേരളത്തിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2020 ല്‍ ഭുവനേശ്വറില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ കിരീടവും 2018 ല്‍ പോണ്ടിച്ചേരിയില്‍ നടന്ന സൗത്ത് സോണ്‍ ഇന്റെര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനവും നേടിയ ടീമിലും അംഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ എടതിരിഞ്ഞി സ്വദേശിയാണ്.

ഫോട്ടോ
അല്‍കേഷ്