ലിവർപൂൾ  വീണ്ടും ഇസ്താംബൂളിലേക്ക്, ഇത്തവണ എതിരാളികൾ ചെൽസി

- Advertisement -

2005 ചാമ്പ്യൻസ് ലീഗ് അവിസ്മരണീയ ഓർമ്മകൾ പുതുക്കാൻ ഇനി ലിവർപൂൾ വീണ്ടും ഇസ്താംബൂളിലേക്. 2019 ചാമ്പ്യൻസ് ലീഗ് കിരീടം ഉറപ്പിച്ചതോടെ യുവേഫ സൂപ്പർ കപ്പിൽ ചെൽസിയെ നേരിടാൻ ലിവർപൂൾ ആണ് ഉണ്ടാകുക എന്നുറപ്പായി. ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് സൂപ്പർ കപ്പ്.

ബാകുവിൽ യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്സണലിനെ വീഴ്ത്തിയാണ് ചെൽസി സൂപ്പർ കപ്പിലേക്ക് പ്രവേശനം ഉറപ്പാക്കിയത്. മാഡ്രിഡിൽ സ്പർസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം ആൻഫീൽഡിൽ എത്തിച്ചത്. ആഗസ്റ്റ് 14 ബുധനാഴ്ചയാണ് ഇസ്താംബുളിലെ വോഡഫോൺ പാർക്ക് സ്റ്റേഡിയത്തിൽ യുവേഫ സൂപ്പർ കപ്പ് ഫൈനൽ അരങ്ങേറുക.

Advertisement