സൂപ്പർ കപ്പിൽ കളിക്കും എന്ന് റിയൽ കാശ്മീർ

സൂപ്പർ കപ്പിൽ കളിക്കും എന്ന് റിയൽ കാശ്മീർ. ഐലീഗ് ക്ലബുകളുടെ പ്രതിഷേധത്തിൽ അഭിപ്രായ വ്യത്യാസം. ഐലീഗ് ക്ലബുകൾ സൂപ്പർ കപ്പിൽ കളിക്കുമോ ഇല്ലയോ എന്ന് ഇനിയും തീരുമാനിക്കാതെ നിൽക്കുമ്പോഴാണ് റിയൽ കാശ്മീർ സൂപ്പർ കപ്പിൽ എന്തായാലും കളിക്കും എന്ന് വ്യക്തമാക്കിയത്. ഐ ലീഗിലെ ഒമ്പത് ക്ലബുകൾ ഒരുമിച്ച് ചേർന്നായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്. ഇപ്പോൾ സൂപ്പർ കപ്പിൽ കളിക്കുമെന്ന് റിയൽ കാശ്മീർ പറഞ്ഞതോടെ ഐലീഗ് ക്ലബുകൾക്ക് ഇടയിൽ തന്നെ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്‌.

ഐലീഗ് ക്ലബുകൾ പ്രതിഷേധത്തിന്റെ ഭാഗമായി സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ക്ലബുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അതുകൊണ്ട് ക്ലബുകൾ സൂപ്പർ കപ്പിൽ കളിക്കണമെന്നും എ ഐ എഫ് എഫ് ആവശ്യപ്പെട്ടിരുന്നു. യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തിയാൽ മാത്രമെ കളിക്കുകയുള്ളൂ എന്നായിരുന്നു ഐ ലീഗ് ക്ലബുകളുടെ മറുപടി. പക്ഷെ ആ തീരുമാനത്തിന് ഒപ്പം നിൽക്കാതെ സൂപ്പർ കപ്പിൽ കളിക്കും എന്ന് അറിയിച്ചിരിക്കുകയാണ് റിയൽ കാശ്മീർ.

റിയൽ കാശ്മീർ മാത്രമല്ല ഈസ്റ്റ് ബംഗാളും സൂപ്പർ കപ്പിൽ കളിക്കും എന്ന് സൂചനകൾ നൽകിയിട്ടുണ്ട്.

Previous articleജർമ്മനിയിൽ രണ്ടാം ഡിവിഷനിലും വാർ വരുന്നു
Next articleസ്റ്റെർലിങിന് ഹാട്രിക്കിന് ചെക്ക്റിപബ്ലിക്കിന് ഇംഗ്ലണ്ടിന്റെ ചെക്ക്