സ്റ്റെർലിങിന് ഹാട്രിക്കിന് ചെക്ക്റിപബ്ലിക്കിന് ഇംഗ്ലണ്ടിന്റെ ചെക്ക്

യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഗംഭീര വിജയം. ചെക്ക് റിപബ്ലിക്കിനെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. പരിക്ക് കാരണം പല താരങ്ങളും ഇല്ലാതെ ഇറങ്ങിയിട്ടും ഇംഗ്ലണ്ടിന്റെ യുവനിര ചെക്ക് റിപബ്ലിക്കിന്റെ കഥ കഴിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റെർലിംഗിന്റെ ഹാട്രിക്കാണ് വിജയത്തിൽ ഇംഗ്ലണ്ടിന് ബലമായത്.

24, 62, 68 മിനുട്ടുകളിൽ ആയിരു‌ന്നു സ്റ്റെർലിംഗിന്റെ ഗോളുകൾ. സ്റ്റെർലിംഗ് ഈ നാസം നേടുന്ന രണ്ടാം ഹാട്രിക്കാണിത്. ഈ മാസം തന്നെ സിറ്റിക്ക് വേണ്ടി വാറ്റ്ഫോർഡിനെതിരെയും സ്റ്റെർലിങ്വ് ഹാട്രിക്ക് നേടിയിരുന്നു‌. ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു ഗോൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളിലൂടെയും ആയിരുന്നു‌. യുവ താരങ്ങളായ സാഞ്ചോ, ഹുഡ്സൺ ഒഡോയ്, ഡെക്ലാൻ റൈസ് എന്നിവരൊക്കെ ഇന്നലെ ഇംഗ്ലണ്ടിനായി കളത്തിൽ ഇറങ്ങി. ഹുഡ്സൊൺ ഒഡോയിയുടെയും ഡെക്ലൻ റൈസിന്റെയും ഇംഗ്ലണ്ട് അരങ്ങേറ്റമായിരുന്നു ഇത്.

Previous articleസൂപ്പർ കപ്പിൽ കളിക്കും എന്ന് റിയൽ കാശ്മീർ
Next articleമടങ്ങിവരവിൽ മെസ്സി പരിക്കേറ്റ് പുറത്ത്, അടുത്ത മത്സരം കളിക്കില്ല