ഇന്ന് നടക്കുന്ന സൂപ്പർ കപ്പ് ഫൈനലിൽ ബെംഗളൂരു എഫ് സിയും ഒഡീഷ എഫ് സിയും നേർക്കുനേർ വരും. സെമി ഫൈനൽ പോരാട്ടത്തിൽ ജംഷഡ്പൂരിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫൈനലിൽ എത്തിയത്. നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താണ് ഒഡിഷയ ഫൈനലിലേക്ക് വരുന്നത്.
ഗ്രൂപ്പ് എ യിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ചു പോയിന്റായിരുന്നു ബാംഗ്ലൂരിന്റെ സാമ്പാദ്യം.എന്നാൽ സെമി ഫൈനൽ പോരാട്ടത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരവും ജയിച്ച് ഒമ്പത് പോയിന്റ്റുമായെത്തിയ ജംഷഡ്പൂരിനെ രണ്ട് ഗോളുകൾക്ക് സെമിയിൽ മലർത്തിയടിച്ചു.
നിർണ്ണായക സമയങ്ങളിൽ അവസരത്തിനൊത്തുയരുന്ന താരങ്ങളും നിർണ്ണായ മത്സരങ്ങൾ വിജയിക്കാനുമുള്ള ടീമിന്റെ കഴിവുമാണ് ബാംഗ്ലൂരിന്റെ ശക്തി.
ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റ്റുമായാണ് ഒഡിഷ സെമി പോരാട്ടത്തിനെത്തിയിരുന്നത്. ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമടക്കം ആറ് പോയിന്റ്റുമായിയെത്തിയ നോർത്ത് ഈസ്റ്റിനെ 3-1 ന് സെമിയിൽ തോൽപ്പിച്ചു.
രണ്ടാം ഹീറോ സൂപ്പർ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ബാംഗ്ളൂരു ഇറങ്ങുന്നത്. 2018ൽ ഈസ്റ്റ് ബംഗാളിനെ 4-1 ന് പരാജയപ്പെടുത്തി കൊണ്ട് അവർ മുമൊ ഹീറോ സൂപ്പർ കപ്പ് കിരീടം ചൂടിയിട്ടുണ്ട്. സീസണിലെ മൂന്നാം ഫൈനലാണ് സുനിൽ ഛേത്രിക്കും കൂട്ടർക്കും. ഡ്യൂറണ്ട് കപ്പിൽ മുംബൈ സിറ്റി എഫ്സിയെ 2-1 ന് തോൽപ്പിച്ച് കിരീടം ചൂടി. ഐ എസ് എൽ ഫൈനലിൽ എ ടി കെ മോഹൻ ബഗാനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിരീടം നഷ്ട്ടമായി. ഇപ്പോൾ ഹീറോ സൂപ്പർ കപ്പിൽ ഒഡിഷയുമായി ഫൈനൽ പോരാട്ടത്തിനിറങ്ങുന്നു.
ഒഡിഷ അവരുടെ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.
വിക്റ്റർ റോഡ്രിഗസ്,പേഡ്രോ,ഡീഗോ മൗരിഷ്യോ,നന്ദ കുമാർ ,ജെറി തുടങ്ങിയവരാണ് ഒഡിഷയുടെ പ്രധാന താരങ്ങൾ.