സൂപ്പർ കപ്പ് ബഹിഷ്കരണം, ഐ ലീഗ് ക്ലബുകൾക്ക് എതിരെ നടപടി വരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ കപ്പ് ബഹിഷ്കരിച്ച ഐലീഗ് ക്ലബുകൾക്ക് എതിരെ നടപടിയുണ്ടാകും. ഇന്ന് ചേർന്ന ഐ ലീഗ് കമ്മിറ്റിയാണ് സൂപ്പർ കപ്പിൽ പങ്കെടുക്കാത്ത ക്ലബുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് സൂചന നൽകിയത്. നടപടികൾ എടുക്കാൻ വേണ്ടി ഈ വിഷം ഇന്ന് ഐ ലീഗ് അച്ചടക്ക കമ്മിറ്റിക്ക് കൈമാറിയതായി എ ഐ എഫ് എഫ് അറിയിച്ചു. റിയൽ കാശ്മീർ, ചെന്നൈ സിറ്റി, ഇന്ത്യൻ ആരോസ് എന്നീ മൂന്ന് ക്ലബുകൾ ഒഴികെ ബാക്കി എല്ലാ ഐ ലീഗ് ക്ലബുകളും ടൂർണമെന്റ് ബഹിഷ്കരിച്ചിരുന്നു.

ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്തങ്ങൾ കാരണമായിരുന്നു ഐ ലീഗ് ക്ലബുകൾ പ്രതിഷേധത്തിന് എത്തിയത്. യോഗ്യതാ റൗണ്ട് മത്സരങ്ങൾ മുതൽ സൂപ്പർ കപ്പിൽ കളിക്കാൻ ക്ലബുകൾ തീരുമാനിച്ചിരുന്നില്ല. ഇതിനെതിരെ കടുത്ത നടപടി വന്നാൽ ഇന്ത്യൻ ഫുട്ബോളിന് തന്നെ അത് തിരിച്ചടിയാകും. നേരത്തെ ഐ ലീഗ് ക്ലബുകളുടെ നടപടി സ്പോർട്സ്മാൻഷിപ്പിന് നിരയ്ക്കാത്തത് ആണെന്ന് പ്രഫുൽ പട്ടേൽ വിമർശിച്ചിരുന്നു.