സൂപ്പർ കപ്പിൽ മുംബൈ സിറ്റിക്ക് വിജയ തുടക്കം. ജംഷഡ്പൂരിനെ 3-1 ന് തോൽപ്പിച്ച് എ എഫ് സി യോഗ്യത നേടിയെത്തിയ മുംബൈ സിറ്റി എഫ്സി ഒരൊറ്റ വിദേശ താരങ്ങളില്ലാതെയാണ് സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയത്. റിയൽ കാശ്മീരിനെ യോഗ്യത മത്സരത്തിൽ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയെത്തിയ ചർച്ചിലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്.
ആദ്യ മിനുട്ടിൽ തന്നെ മുംബൈ സിറ്റി പ്രതിരോധ താരം രാഹുൽ ബെക്കെയുടെ പിഴവിൽ നിന്നും ചർച്ചിലിന്റെ ഗനേഫോ പന്ത് റാഞ്ചിയെടുത്ത് ലക്ഷ്യത്തിലേക്ക് തൊടുത്തെങ്കിലും ഗോളായില്ല.
9 ആം മിനുട്ടിൽ ഗാനേഫേയുടെ എതിർ ഗോൾ മുഖത്തുള്ള നിരന്തര പ്രസ്സിംഗ് ഫലം കണ്ടു.മുംബൈ സിറ്റി ഗോൾ കീപ്പർ ഫ്രുമബ ടെംപ വരുത്തിയ പിഴവിൽ നിന്നും പന്തെടുത്ത് ഗോളിയെ മറി കടന്ന് അനായാസം വല കുലുക്കി. ഒരു ഗോളിന് ചർച്ചിൽ ബ്രദേഴ്സ് മുന്നിൽ.
26 ആം മിനുട്ടിൽ റഫറിയോട് തർക്കിച്ചതിന് ചർച്ചിലിന്റെ അനിൽ റാമക്ക് റഫറി മഞ്ഞ കാർഡ് വിധിച്ചു.തൊട്ടടുത്ത മിനുട്ടിൽ മുംബൈ മിഡ്ഫീൽഡർ റൗലിംഗ് ബോർഗ്ഗസ് എടുത്ത ഫ്രീകിക്കിന് മെഹത്താബ് സിംഗ് കൃത്യമായി തലവെച്ച് മുംബൈ സിറ്റിയെ സമനിലയിലെത്തിച്ചു.
37 ആം മിനുട്ടിൽ റൗലിംഗ് ബോർഗ്യസ് നൽകിയ മറ്റൊരുമനോഹര ക്രോസ്സ് രാഹുൽ ബെക്ക കൃത്യമായി തല വെച്ചെങ്കിലും നോറ ഫെർണണ്സ് മികച്ച ഒരു സേവിലൂടെ രക്ഷപ്പെടുത്തി.
43 ആം മിനുട്ടിൽ മധ്യ നിരയിൽ നിന്നുള്ള മുന്നേറ്റം മുംബൈ മുന്നേറ്റ താരം ചാങ്റ്റെയിലെത്തിയെങ്കിലും താരം അവസരം നഷ്ടപ്പെടുത്തി.
ആദ്യ പകുതിക്ക് ശേഷം ചർച്ചിൽ ഒരു മാറ്റം വരുത്തി.ജെയ്‌സി നമ്പർ 77 മിഡ്ഫീൽഡർ സർദോറിനെ പിൻവലിച്ച് സായിലൊയെ( ജെയ്‌സി നമ്പർ 44)കളത്തിലിറക്കി.
54 ആം മിനുട്ടിൽ ചർച്ചിലിന്റെ മാർട്ടിൻ നിക്കോളാസ് ഇടത് വിങ്ങിൽ നിന്നും ഓടി കയറി ഗോൾ പോസ്റ്റിന്റെ വലത് വിങ്ങിലേക്കടിച്ച ബോൾ മുംബൈ ഗോൾ കീപ്പർ ഫ്യൂബ ടെംപ കൈ പിടിയിലൊതുക്കി.
64 ആം മിനുട്ടിൽ മുംബൈ സിറ്റിയുടെ റാൽറ്റെ പരിക്ക് പറ്റി പുറത്ത് പോയി.പകരം ഗുർക്കിറത് സിംഗിറങ്ങി. തൊട്ടടുത്ത മിനുട്ടിൽ റൗലിംഗ് ബോർഗാസിൻറെ ഫ്രീകിക്ക് ഗുർക്കിത്ത് സിംഗ് ഗോൾ പോസ്റ്റിലേക്ക് കണക്ട് ചെയ്തെങ്കിലും ഗോളായില്ല.
90 മിനുട്ട് കഴിഞ്ഞുള്ള അധിക സമയത്ത് മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. വിക്രം പ്രതാപിനെ ചർച്ചിൽ ഡിഫൻഡർ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
പെനാൽറ്റിയെടുത്ത ചാങ്തെ അനായാസം ഗോൾ സ്കോർ ചെയ്ത് മുംബൈയുടെ വിജയം ഉറപ്പിച്ചു.
ഗോൾ 2-1