ഐ ലീഗ് ചാമ്പ്യന്മാരെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് തുടങ്ങി

Newsroom

Picsart 23 04 08 22 09 10 395
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ദിമിത്രോസും നിശു കുമാറും രാഹുലും ആണ് ബ്ലാസ്റ്റേഴ്സിനായി ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ ഗോളുകൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സ് 23 04 08 21 25 24 565

കളിയുടെ 40ആം മിനുട്ടിൽ സൗരവിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടിയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ഗോൾ എടുത്ത ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമി അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിച്ചു‌. ദിമിയുടെ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിനായുള്ള പതിനൊന്നാം ഗോളായിരുന്നു ഇത്‌. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നു.

Picsart 23 04 08 22 06 54 891

54ആം മിനുട്ടിൽ നിശു കുമാറിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി. ഈ ഗോളിന് ശേഷം ബ്ലാസ്റ്റേഴ്സ് ദിമിയെ പിൻവലിച്ചു. 73ആം മിനുട്ടിൽ കൃഷ്ണയിലൂടെ പഞ്ചാബ് എഫ് സി ഒരു ഗോൾ മടക്കിയത് കേരള ബ്ലാസ്റ്റേഴ്സിനു മേൽ സമ്മർദ്ദം ഉയർത്തി. എങ്കിലും ബ്ലാസ്റ്റേഴ്സിന് വിജയം ഉറപ്പിക്കാ‌ൻ ആയി. കളിയുടെ അവസാന നിമിഷം രാഹുൽ നേടിയ ഗോൾ വിജയം പൂർത്തിയാക്കി. ഇനി അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ശ്രീനിധി ഡെക്കാനെ നേരിടും.