കോഴിക്കോട് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

Newsroom

Picsart 23 04 08 21 25 14 388
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിന് മുന്നിൽ. ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എതിരാളികൾ. ആദ്യ പകുതിയിൽ ദിമിത്രോസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സ് 23 04 08 21 25 24 565

കളിയുടെ 40ആം മിനുട്ടിൽ സൗരവിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടിയിൽ നിന്നായിരുന്നു ഗോൾ. ഗോൾ എടുത്ത ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമി അനായാസം പന്ത് ലക്ഷ്യത്തിൽ എത്തിച്ചു‌. ദിമിയുടെ ഈ സീസണിലെ ബ്ലാസ്റ്റേഴ്സിനായുള്ള പതിനൊന്നാം ഗോളായിരുന്നു ഇത്‌. രണ്ടാം പകുതിയിൽ ഈ ലീഡ് തുടർന്നാൽ ബ്ലാസ്റ്റേഴ്സിനെ അവരുടെ ഗ്രൂപ്പിലെ ആദ്യ മൂന്ന് പോയിന്റ് നേടാം.