ഐ എസ് എല്ലിലെ ഫൈനലിലെ നിരാശ തീർക്കാൻ ലൊബേറയുടെ എഫ് സി ഗോവയ്ക്ക് ആയി. തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം കലഗ സ്റ്റേഡിയത്തിൽ ഇന്ന് എഫ് സി ഗീവ ഉയർത്തി. സൂപ്പർ കപ്പ് ഫൈനലിൽ ചെന്നൈയിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു എഫ് സി ഗോവയുടെ കിരീട നേട്ടം. 2015 ഐ എസ് എൽ ഫൈനലിൽ ചെന്നൈയിനോട് തോറ്റതിന്റെ കണക്കു തീർക്കാൻ കൂടെ ഈ വിജയത്തിലൂടെ ഗോവൻ ആരാധകർക്ക് ആയി.
ഇന്ന് ആദ്യ പകുതിയിൽ ചെന്നൈയിൻ ആയിരുന്നു മികച്ചു നിന്നത്. പക്ഷെ ലഭിച്ച അവസരങ്ങൾ ഒന്നും മുതലെടുക്കാൻ ചെന്നൈയിനായില്ല. പക്ഷെ രണ്ടാം പകുതിയിൽ കളി എഫ് സി ഗോവയുടെ വരുതിയിലായി. 51ആം മിനുട്ടിൽ കോറോ ആയിരുന്നു എഫ് സി ഗോവയ്ക്ക് ലീഡ് നൽകിയത്. ആ ഗോളിന് മൂന്ന് മിനുട്ടുകൾക്കകം മറുപടി പറയാൻ ചെന്നൈയിനായി. റഫേൽ അഗസ്റ്റോയുടെ ഷോട്ടായിരുന്നു ഗോവൻ വലയിൽ എത്തി സ്കോർ 1-1 എന്നാക്കിയത്.
പിന്നീട് കളിയുടെ 62ആം മിനുട്ടിൽ എഡു ബേഡിയയും ബ്രാണ്ടണും കൂടി നടത്തിയ നീക്കമാണ് കളിയിലെ വിജയ ഗോളായി മാറിയത്. എഡു ബേഡിയയുടെ പാസിൽ നിന്ന് ബ്രാണ്ടൺ ഫെർണാണ്ടസ് ആണ് വിജയ ഗോൾ നേടിയത്. സെമിയിൽ കരുത്തരായ ചെന്നൈ സിറ്റിയെ തോൽപ്പിച്ചായിരുന്നു ഗോവയുടെ ഫൈനൽ പ്രവേശനം.