മെസ്സി ഇല്ലാ ബാഴ്സലോണയെ സമനിലയിൽ പിടിച്ച് ഹുയെസ്ക

- Advertisement -

ബാഴ്സലോണയ്ക്ക് ലാലിഗയിൽ സമനില. ഇന്ന് പ്രധാന താരങ്ങൾ ഒന്നുമില്ലാതെ ഇറങ്ങിയ ബാഴ്സലോണയെ അത്ര കരുത്തരല്ലാത ഹുയെസ്ക ആണ് സമനിലയിൽ പിടിച്ചത്. മത്സരം ഗോൾ രഹിതമായാണ് അവസാനിച്ചത്. മെസ്സി ടീമിൽ തന്നെ ഇല്ലാതിരുന്ന മത്സരത്തിൽ കൗട്ടീനോ, ആർതർ, ആൽബ, തുടങ്ങി പലരും ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.

യുവതാരങ്ങളായ‌ അലേന, പുയിഗ് എന്നിവർക്ക് അവസരം നൽകിയത് ആരാധകരെ സന്തോഷത്തിൽ ആക്കി എങ്കിലും വിജയിക്കാൻ ആവാത്തത് നിരാശയായി. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി മത്സരമുള്ളതിനാലാണ് ബാഴ്സലോണ ഇത്രയധികം താരങ്ങൾക്ക് ബാഴ്സ വിശ്രമം നൽകിയത്. ഈ സമനിലയോടെ ബാഴ്സലോണക്ക് 32 മത്സരങ്ങളിൽ നിന്ന് 74 പോയന്റായി. ഇപ്പോഴും രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ 12 പോയന്റ് ലീഡ് ബാഴ്സക്കുണ്ട്.

Advertisement